മുംബൈ മെട്രോപൊളിറ്റൻ റീജിയൻ നിവാസികൾക്ക് സന്തോഷ വാർത്ത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് 15-ന് പ്രവർത്തനം തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് വിവരം സ്ഥിരീകരിച്ചത്.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ വിപിൻ കുമാർ, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജണൽ ഡയറക്ടർ പ്രകാശ് നിഗം എന്നിവർ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തി വിലയിരുത്തൽ നടത്തി.Also Read: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രംഡിസംബർ 29 ന് റൺവേ 08/26 ൽ ഇൻഡിഗോ എ 320 വിമാനം ലാൻഡിംഗ് നടത്തിയ വാണിജ്യ ഫ്ലൈറ്റ് വാലിഡേഷൻ പരിശോധനയിൽ, വിമാനത്താവളത്തിന്റെ തയ്യാറെടുപ്പിൽ ചില പ്രശ്നങ്ങൾ ഡിജിസിഎ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, ഡിജിസിഎയുടെ സമീപകാല പരിശോധനയിൽ ആ ആശങ്കകളിൽ 90 ശതമാനവും ഫലപ്രദമായി പരിഹരിക്കപ്പെട്ടതായാണ് കണ്ടെത്തിയത്.തയ്യാറെടുപ്പുകൾ 90 ശതമാനവും പൂർത്തിയായെന്നും എയ്റോ ഡ്രോം ലൈസൻസിന് ഈ മാസം 28-നു മുൻപായി അപേക്ഷ നൽകിയാൽ ഉടൻ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.Also Read: 2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്പരിശോധനയിൽ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡിലെയും സിഡ്കോയിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സിഗ്നൽ, റൺവേ പരിശോധനകളുടെ ഭാഗമായി ഇൻഡിഗോ എ 320 യാത്രാവിമാനം ഡിസംബർ 29-ന് വിമാനത്താവളത്തിൽ വിജയകരമായി ഇറങ്ങിയിരുന്നു.വിമാനത്താവളത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രിൽ 15-ന് നടത്തുമെങ്കിലും ആഭ്യന്തരസർവീസുകൾ ആരംഭിക്കുന്നത് മേയ് 15-നാണ്. അന്താരാഷ്ട്ര സർവീസുകൾ ജൂലായിൽ ആരംഭിക്കും.അദാനി എയർപോർട്ട് ഹോൾഡിംഗ്സിന്റെയും (AAHL) സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്രയുടെയും (CIDCO) സഹകരണത്തോടെ, നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (NMIAL) നിയന്ത്രിക്കുന്ന ഈ വിമാനത്താവളം, മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിലെ (CSMIA) സമ്മർദം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.The post നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് 15ന് പ്രവർത്തനമാരംഭിക്കും appeared first on Kairali News | Kairali News Live.