ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് മികച്ച വിജയം. എട്ട് റണ്‍സിനാണ് ഇഗ്ലാണ്ടിനെ തോൽപ്പിച്ചത്. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് പുറത്തായി. ഇബ്രാഹിം സദ്രാന്‍റെ ഉജ്വല സെഞ്ച്വറി മികവാണ് അഫ്ഗാന്റെ വിജയത്തിന് അടിത്തറ പാകിയത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ, ഇബ്രാഹിം സദ്രാന്‍റെ സെഞ്ചുറിയുടെ മികവിൽ 325 എന്ന പടുകൂറ്റൻ സ്കോറിൽ എത്തി. 146 പന്തുകൾ നേരിട്ട സദ്രൻ 12 ഫോറും 6 സിക്സും ഉൾപ്പടെ 177 റൺസ് നേടി. സദ്രാനു പുറമേ അഫ്ഗാൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. 67 പന്തിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി, 31 പന്തിൽ 41 റൺസെടുത്ത അസ്മത്തുല്ല ഒമർസായ്, 24 പന്തിൽ 40 റൺസെടുത്ത മുഹമ്മദ് നബി എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.Also Read: ഏകദിന റാങ്കിങ് : ഒന്നാം സ്ഥാനത്ത് തുടർന്ന് ഗിൽ; ആദ്യ അഞ്ചിൽ തിരിച്ചെത്തി കോഹ്ലിഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന അഫ്ഗാന് കരുത്തായതും, ഈ മൂന്നു പേർക്കൊപ്പം സദ്രാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ്. മറുപടി ബാറ്റിങ്ങിൽ ഒരു പന്തു ബാക്കിനിൽക്കെ ഇംഗ്ലണ്ട് 317 റൺസിനാണ് പുറത്തായത്.തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായി . പിന്നീട് ക്രീസിലെത്തിയ ജേമി സ്മിത്തും നിലയുറപ്പിക്കാനാകാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് തകർന്നു. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജോ റൂട്ടും ചേര്‍ന്ന് ടീമിനെ കര കയറ്റാൻ ശ്രമിച്ചു. എന്നാൽ റാഷിദ് ഖാന്‍ എല്‍ ബി ഡബ്യുവില്‍ കുരുക്കി ഡക്കറ്റിനെ പുറത്താക്കി. അധികം വൈകാതെ ഹാരിസ് ബ്രൂക്കും കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 133-4 എന്ന നിലയിലെത്തി.Also Read: വിദര്‍ഭയുടെ രക്ഷകരായി ദാനിഷും കരുണ്‍ നായരും; ആദ്യദിനം ഭേദപ്പെട്ട നിലയില്‍എന്നാൽ ജോ റൂട്ടും, ജോസ് ബട്ട്ലറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്കോര്‍ 200-കടത്തി. ജോ റൂട്ട് സെഞ്ച്വറി നേടി. എന്നാൽ മറുവശത്ത് അഫ്ഗാൻ ബൗളർമാർ കരുതലോടെ പന്തെറിഞ്ഞു. അഫാസനിസ്ഥാനായി അസ്മത്തുള്ള ഒമർസായ് 5 വിക്കറ്റ് നേടി. മുഹമ്മദ് നബി 2 വിക്കറ്റും, ഫസൽഹഖ് ഫാറൂഖി, റാഷിദ് ഖാൻ , ഗുൽബാദിൻ നായിബ് എന്നിവർ ഓരോ വിക്കറ്റും നേടി.ഇതോടെ 8 റൺസ് അകലെ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. ജയത്തോടെ അഫ്ഗാനിസ്ഥാൻ സെമി പ്രതീക്ഷ നിലനിർത്തിയപ്പോൾ, തുടർച്ചയായ രണ്ടാം തോൽവിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി.The post അട്ടിമറിയല്ല അഫ്ഗാന്റെ അർഹിച്ച വിജയം; ചാമ്പ്യൻസ് ട്രോഫി ഇംഗ്ലണ്ട് പുറത്ത് appeared first on Kairali News | Kairali News Live.