മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കിടക്കവിട്ടെഴുന്നേറ്റ് കസേരയിലിരുന്നു

Wait 5 sec.

ന്യുമോണിയ ബാധിതനായി രണ്ടാഴ്ചയോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ ബുധനാഴ്ച കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്തിടെ നടത്തിയ സിടി സ്കാനിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ വീക്കം കുറഞ്ഞതായി‍ട്ടാണ് കണ്ടത്. ചികിത്സ ഫലിക്കുന്നതായിട്ടാണ് രക്തപരിശോധനയിൽ വ്യക്തമായതെന്നും വത്തിക്കാൻ അറിയിച്ചു.അദ്ദേഹത്തിന്റെ വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണ് തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസ്സം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നു ഡോക്ടർമാർ പറഞ്ഞു.ALSO READ: ഇനി കണ്ണീരൊന്നും വേണ്ട, കണ്ണീരൊപ്പാൻ അവരെത്തും; സമ്മർദ്ദം ലഘൂകരിക്കാൻ ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസുമായി കമ്പനിഈ മാസം പതിനാലിനാണ് ജമേലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്. ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ പ്രത്യേക മുറിയിലാണ് പോപ്പ് ചികിത്സയിൽ കഴിയുന്നത്. പ്രത്യേക മെഡിക്കൽ ടീമിൻ്റെ സഹായത്തോടെയാണ് മുഴുവൻ സമയവും ചികിത്സയും പരിചരണവും മാർപാപ്പ നൽകുന്നത്. പോപ്പിൻ്റെ അഭാവത്തിലാണ് വത്തിക്കാനിൽ പ്രാർഥന ചടങ്ങുകൾ നടക്കുന്നത്. 2013-ൽ മാർപാപ്പയായതിനുശേഷം ഫ്രാൻസിസ് പാപ്പയുടെ നാലാമത്തെയും ഏറ്റവും ദൈർഘ്യമേറിയതുമായ ആശുപത്രി വാസമാണിത്.The post മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കിടക്കവിട്ടെഴുന്നേറ്റ് കസേരയിലിരുന്നു appeared first on Kairali News | Kairali News Live.