പ്രശസ്ത നടി മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോസിപ്പ് ഗേൾ, ബഫി ദി വാമ്പയർ സ്ലേയർ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ താരമാണ് മിഷേൽ ട്രാക്റ്റൻബർഗ്. താരം അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ആരോഗ്യപ്രശ്നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട് എന്നാലും മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.ന്യൂയോർക്ക് സ്വദേശിയായ ട്രാക്റ്റൻബർഗ് ബാലതാരമായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. 1996-ൽ പുറത്തിറങ്ങിയ “ഹാരിയറ്റ് ദി സ്പൈ” എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ഉൾപ്പെടെയുള്ള വേഷങ്ങളിലൂടെയാണ് അവർ ഈ സിനിമയിൽ റോസി ഒ’ഡോണലിനൊപ്പം അഭിനയിച്ചത്.ALSO READ: ഷാരൂഖ് ഖാൻ ‘മന്നത്ത്’ വിടുന്നു; ഇനി താമസം 24 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് നാല് നിലകളുള്ള അപ്പാർട്ട്മെന്റിൽ“ദി അഡ്വഞ്ചർ ഓഫ് പീറ്റ് & പീറ്റ്” എന്ന ടെലിവിഷൻ പരമ്പരയുൾപ്പെടെ നിക്കലോഡിയൻ കിഡ്സ് നെറ്റ്വർക്കിലും അവർക്ക് തിളങ്ങി. സാറാ മിഷേൽ ഗെല്ലറിന്റെ പ്രധാന കഥാപാത്രത്തിന്റെ ഇളയ സഹോദരിയായ ഡോണിന്റെ വേഷം അവതരിപ്പിച്ച “ബഫി ദി വാമ്പയർ സ്ലേയർ” എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയത്. 2000 മുതൽ 2003 വരെ ആ ഷോയിൽ അഭിനയിച്ചു.പിന്നീട് 2008 മുതൽ 2012 വരെ “ഗോസിപ്പ് ഗേൾ” എന്ന ഹിറ്റ് ഷോയിൽ സോഷ്യലൈറ്റ് വില്ലൻ ജോർജിന സ്പാർക്സായി ട്രാക്റ്റൻബർഗ് അഭിനയിച്ചു, ബ്ലെയ്ക്ക് ലൈവ്ലി, പെൻ ബാഡ്ഗ്ലി, ലൈറ്റൺ മീസ്റ്റർ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യൂറോട്രിപ്പ്, 17 എഗെയ്ൻ, ദി സ്ക്രൈബ്ലർ എന്നിവയാണ് അവരുടെ മറ്റ് ചലച്ചിത്രങ്ങൾ.The post ‘ഗോസിപ്പ് ഗേൾ’ നടി മിഷേൽ ട്രാക്റ്റൻബർഗ് ഫ്ലാറ്റിൽ മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.