മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് റോഡിൽ തലയടിച്ച് വീണ കായികാധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂൾ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സുഹൃത്ത് ചാലിശ്ശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന തൃശൂർ സംഗീത നാടക അക്കാഡമിക്ക് മുന്നിൽ ഇന്നലെ രാത്രി 10 മണിയോടെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്. തുടർന്ന്, രാജു അനിലിനെ തള്ളി. പുറകിലേക്ക് മലർന്ന് റോഡിൽ തലയിടിച്ച് വീണ് പരുക്കേറ്റ അനിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.Also Read: എറണാകുളത്ത് ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുസംഭവത്തിനു പിന്നാലെ മദ്യലഹരിയിൽ ആയിരുന്ന രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന പൊലീസ് കൂടുതൽ അന്വേഷണം നടത്തിയ ശേഷം സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അറിയിച്ചു. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പൊലീസ് വ്യക്തമാക്കി.The post മദ്യലഹരിയിൽ വാക്കുതർക്കം; റോഡിൽ തലയടിച്ച് വീണ കായികാധ്യാപകൻ മരിച്ചു appeared first on Kairali News | Kairali News Live.