സ്വയം സംരംഭകരാകാൻ തയ്യാറെടുക്കുകയാണോ; ഡിജിറ്റൽ മാർക്കറ്റിങിലൂടെ വിപണി കണ്ടെത്താം

Wait 5 sec.

തിരുവനന്തപുരം: സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ ആൻഡ് കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്.സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയവയിലൂടെ കൃത്യമായ ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയാൽ വലിയൊരു വിഭാ​ഗത്തിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.Also Read: ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്; ധാരണാ പത്രം കൈമാറി“എസ്കലേറ 2025” എന്ന പേരിൽ വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണനമേളയിൽ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിജിറ്റൽ മാർക്കറ്റിങ് വി​ദ​ഗ്ധൻ നന്ദു സുരേന്ദ്രൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി പിആർഒ വിധു വിൻസെന്റ് എന്നിവരും സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ടൂറിസം മേഖലയിൽ വനിതാ സംരംഭകരുടെ സാധ്യതകൾ എന്ന വിഷയത്തിലെ സാങ്കേതിക സെഷൻ നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.Also Read: ഐപിഒ വാർത്ത പുറത്തായി; 30% വരെ കുതിച്ചുയർന്ന് ടാറ്റ അൺലിസ്റ്റഡ് ഓഹരികൾവൈകിട്ട് 5.30ന് ഗവ. നഴ്സിങ് സ്കൂളിലെയും സിമറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലെയും വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും രാത്രി ഏഴിന് ഗായിക ഡോ. ബിനിത രഞ്ജിത്തിന്റെ സംഗീതപരിപാടിയും നടക്കും.The post സ്വയം സംരംഭകരാകാൻ തയ്യാറെടുക്കുകയാണോ; ഡിജിറ്റൽ മാർക്കറ്റിങിലൂടെ വിപണി കണ്ടെത്താം appeared first on Kairali News | Kairali News Live.