ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; അൻപത്തിയാറുകാരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ​ഗുരുതര പരിക്ക്

Wait 5 sec.

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആർപ്പൂക്കര സ്വദേശി മരിച്ചു. ആർപ്പൂക്കര തിനാക്കുഴി ഷാജി ( ജോർജ് കുട്ടി – 56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാൻ്റെ ആരോഗ്യനില തൃപ്തികരം, അറസ്റ്റ് രേഖപ്പെടുത്തുക ഡിസ്ചാർജ് ചെയ്തതിന് ശേഷംഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ജോർജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി ‘വെള്ളിമൂങ്ങ’ ഇടിയ്ക്കുകയായിരുന്നു. ഉടൻ തന്നെ ഷാജിയെ മെഡിക്കൻ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓട്ടോ ടാക്സി ‘വെള്ളിമൂങ്ങ’യുടെ ഡ്രൈവറെ ഗാന്ധി നഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.The post ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; അൻപത്തിയാറുകാരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ​ഗുരുതര പരിക്ക് appeared first on Kairali News | Kairali News Live.