കരുതലും കൈത്താങ്ങും അ​ദാലത്തിലൂടെ അശോകന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പുതുകിരണങ്ങൾ

Wait 5 sec.

കരുതലും കൈത്താങ്ങും അദാലത്തിൽ വീൽ ചെയർ ആവശ്യപ്പെട്ട നാദാപുരം ഇയ്യങ്കോട് സ്വദേശിക്ക് വീട്ടിൽ എത്തി വീൽ ചെയർ നൽകി മന്ത്രി മുഹമ്മദ് റിയാസ്. ഭിന്നശേഷിക്കാരനായ അശോകൻ്റെ ഏറെ നാളത്തെ കാത്തിരിപ്പണ് ഇതോടെ പുവണിഞ്ഞത്.കഴിഞ്ഞ ഡിസംബറിൽ വടകര ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് അശോകൻ തൻ്റെ യാത്ര പ്രശ്നങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. മുചക്ര വാഹനമായിരുന്നു അശോകൻ്റെ സ്വപ്നം. പരാതി പരിശോധിച്ച മന്ത്രി മൂന്ന് മാസത്തിനകം മുചക്ര വാഹനം നല്കുമെന്ന് അശോകന് ഉറപ്പു നല്കിയിരുന്നു.ആ ഉറപ്പ് പാലിക്കുകയായിരുന്നു മന്ത്രി.Also Read: സ്വയം സംരംഭകരാകാൻ തയ്യാറെടുക്കുകയാണോ; ഡിജിറ്റൽ മാർക്കറ്റിങിലൂടെ വിപണി കണ്ടെത്താംഇയ്യങ്കോട്ടെ വീട്ടിലെത്തി മന്ത്രി വാഹനത്തിൻ്റെ താക്കോൽ അശോകന് കൈമാറി. അതിരറ്റ സന്തോഷം പ്രകടിപ്പിക്കുകയാണ് അശോകൻ. കരുതലും കൈത്താങ്ങും അദാലത്ത് സാധാരണക്കാരന് അത്രമേൽ തുണയാവുകയാണെന്ന് തെളിയിക്കുകയാണ് അശോകൻ്റെ അനുഭവം.Also Read: വികസന വ‍ഴിയിൽ വി‍ഴിഞ്ഞം; തുറമുഖത്ത് ഇന്ന് 7 കപ്പലുകൾ എത്തുംവാർത്തകളിലൂടെ അശോകൻ്റെ അവസ്ഥ മനസിലാക്കിയ മൈജി കമ്പിനി ചെയർമാൻ എ കെ ഷാജി അശോകന് കൈത്താങ്ങായി മുചക്ര വാഹനം സ്പോൺസർ ചെയ്യുകയായിരുന്നു. അദാലത്തിൽ എത്തിയവരിൽ ഭൂരിഭാഗം പരാതികളും ഇതുവരെ പരിഹരിച്ചുകഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ പരിഹരിച്ചുവരുകയാണ് സർക്കാർ.The post കരുതലും കൈത്താങ്ങും അ​ദാലത്തിലൂടെ അശോകന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പുതുകിരണങ്ങൾ appeared first on Kairali News | Kairali News Live.