റീലുകൾക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; റിപ്പോർട്ടുകൾ പുറത്ത്

Wait 5 sec.

ഇന്ന് പ്രായഭേ​ദമന്യേ എല്ലാവരും ഇന്ന് സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കാറുണ്ട്. ഒഴിവുസമയം ചെലവിടുന്നത് അതിനുള്ളിൽ ആയിരിക്കും. കൂടുതൽ ആളുകളും ഇൻസ്റ്റാഗ്രാം ആണ് ഉപയോ​ഗിക്കുന്നത്. റീൽസ് കണ്ടിരുന്നാൽ സമയം പോകുന്നത് പോലും അറിയില്ല. ഇപ്പോഴിതാ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറിനായി ഒരു പ്രത്യേക ആപ്പ് ആരംഭിക്കുന്നതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. റീൽസ് മേധാവി ആദം മൊസേരി ജീവനക്കാരോട് ഇതിനെ കുറിച്ച് സംസാരിച്ചതായിട്ടാണ് റിപ്പാർട്ടുകൾ.ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല.ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോ​ഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.The post റീലുകൾക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; റിപ്പോർട്ടുകൾ പുറത്ത് appeared first on Kairali News | Kairali News Live.