2014 ൽ ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത അതേ കോൺഗ്രസ്സാണ് ഇന്ന് ആശാവർക്കർമാർക്ക് പിന്തുണ നൽകുന്നത്. രാജ്യത്ത് ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ഇൻസെന്റീവ് നൽകുന്ന സംസ്ഥാനം കേരളമായിട്ടും, അത് മറച്ചുവെച്ചുകൊണ്ടാണ് സമരത്തി്ന് കോൺഗ്രസിൻ്റെ പിന്തുണ. എന്നാൽ മുടങ്ങിക്കിടക്കുന്ന കേന്ദ്ര വിഹിതത്തെ സംബന്ധിച്ച് പ്രതിപക്ഷം ഇതേവരെ ഒന്നും പ്രതികരിച്ചിട്ടില്ല.നിലവിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് മുൻപ്, യുഡിഎഫ് ഭരിക്കുന്ന കാലത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഇതെപോലെ ആശ വർക്കർമാർ സമരം നടത്തിയിരുന്നു. അന്നത്തെ അവരുടെ സമരം മാസം ആയിരം രൂപയെങ്കിലും ഓണറേറിയമായി കൈയിൽ കിട്ടണമെന്നതായിരുന്നു. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്നു വി എസ് ശിവകുമാറും വർധിപ്പിച്ചത് 100 രൂപ മാത്രം. അതും, ആശമാരുടെ സമരം പ്രക്ഷോഭമായ ഘട്ടത്തിൽ.Also Read: സംഘടനാ സംവിധാനങ്ങൾ ദുർബലം; കെപിസിസി അഴിച്ചു പണിയണം: ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി ദീപാ ദാസ് മുൻഷിആശമാർക്കുള്ള കേന്ദ്രവിഹിതമായ 2000 രൂപയിലും വർഷങ്ങളായി വർധനയില്ല. എന്നാൽ 2016 മുതൽ 2024 വരെയുള്ള കാലയളവിൽ ഇടതുപക്ഷ സർക്കാർ കേരളത്തിലെ ആശമാരുടെ ഓണറേറിയം ആയിരത്തിൽനിന്ന് ഏഴായിരമാക്കി. നിലവിൽ കേരളത്തിലെ ആശ വർക്കർമാർക്ക് രാജ്യത്തെ മറ്റേത് സംസ്ഥാനം നൽകുന്നതിലും കൂടുതൽ ഓണറേറിയം കേരളം നൽകുന്നുണ്ട്.കൃത്യമായി ജോലിക്ക് അനുസരിച്ചുള്ള ഇൻസെന്റീവ് അടക്കം കേരളത്തിൽ ഒരു ആശയ്ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200രൂപയാണ്. പ്രതിമാസം ഏറ്റവും കുറഞ്ഞത് 10,000 രൂപ ഒരാൾക്ക് ലഭിക്കും.Also Read: കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു: കലഹത്തിന്റെ കലക്കവെള്ളത്തിൽ യുഡിഎഫ് നേതൃയോഗം ഇന്ന്സമരത്തിന് രാഷ്ട്രിയമില്ലെന്ന് പറയുമ്പോൾ, അതെ പരിപാടിയിൽ പങ്കെടുക്കുന്നത് മുൻപ് ആശമാരുടെ ഓണറേറിയം 1000 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്ത കോണ്‍ഗ്രസ് നേതാക്കളാണ്.The post ആശയിൽ ഇരട്ടത്താപ്പ് നടത്തുന്ന കോൺഗ്രസ് appeared first on Kairali News | Kairali News Live.