വിവാദ വഖഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതായി വൃത്തങ്ങള്‍. ജെ പി സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ ജെ പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.ഫെബ്രുവരി 19ന് നടന്ന യോഗത്തില്‍ ബില്ലിലെ ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയിലും ലോക്സഭയിലും റിപ്പോര്‍ട്ട് വെച്ചിരുന്നു.Read Also: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് 15ന് പ്രവർത്തനമാരംഭിക്കുംവിയോജിപ്പുകള്‍ മറച്ചുവെച്ചാണ് ജെ പി സി റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷ എം പിമാര്‍ പറഞ്ഞു.The post വിവാദ വഖഫ് ഭേദഗതി ബില് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; നീക്കം ജെ പി സി റിപ്പോര്ട്ടിനെ തുടർന്ന് appeared first on Kairali News | Kairali News Live.