ഗാസ വളഞ്ഞ് ഇസ്രായേൽ സൈന്യം; യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണെന്ന് നെതന്യാഹു

Wait 5 sec.

വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ ആയതോടെ, ഗാസ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.നെതന്യാഹുവിന്റെ പ്രസ്താവനയെ തുടർന്ന് ഗാസയ്ക്ക് ചുറ്റും സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.സാഹചര്യം വിലയിരുത്തിയതിനെ ത്തുടർന്ന്, ഗാസ മുനമ്പിന് ചുറ്റുമുള്ള പ്രദേശത്തെ ഇസ്രായേൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു എന്ന് ഐ ഡി എഫ് സൈനിക പ്രസ്താവനയിൽ പറഞ്ഞു.ശനിയാഴ്ച, ഹമാസ് ആറ് ബന്ദികളെ വിട്ടയച്ചതിനെത്തുടർന്ന്, വെടിനിർത്തൽ കരാറിൽ സമ്മതിച്ചതുപോലെ 620 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേൽ തയ്യാറാവാതിരുന്നതാണ് വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആക്കിയത്.620 പലസ്തീൻ തടവുകാരുടെ മോചനം ഇസ്രായേൽ മാറ്റിവയ്ക്കുന്നത്, മുഴുവൻ കരാറിനെയും ഗുരുതരമായ അപകടത്തിലേക്ക് തള്ളിവിടുന്നുവെന്ന് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബാസെം നയിം പറഞ്ഞു.കരാർ അതേപടി നടപ്പിലാക്കാനും തടവുകാരെ ഉടൻ മോചിപ്പിക്കാനും ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ നയിം അമേരിക്കൻ മധ്യസ്ഥരോട് ആവശ്യപ്പെട്ടു.അതേസമയം ഹിസ്ബുള്ളയുമായിട്ടുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ലെബനനിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.ഇസ്രായേൽ കൊലപ്പെടുത്തിയ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയുടെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിന് മുകളൂടെ മുന്നറിയിപ്പെന്നോണം ഇസ്രായേൽ യുദ്ധവിമാനങ്ങൾ താഴ്ന്നു പറന്നു.The post ഗാസ വളഞ്ഞ് ഇസ്രായേൽ സൈന്യം; യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണെന്ന് നെതന്യാഹു appeared first on Arabian Malayali.