തരൂര്‍ വിഷയത്തില്‍ നട്ടം തിരിഞ്ഞ് കോൺഗ്രസ്; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ

Wait 5 sec.

തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുന്നു. തരൂരിന്റെ തുടർ നീക്കങ്ങൾ എന്താകുമെന്ന് ആശങ്കയും കേരളത്തിലെ നേതാക്കളെ കുഴയ്ക്കുകയാണ്. കേരളത്തിലെ നേതൃത്വം സമ്പൂർണ്ണ പരാജയമാണ് എന്ന തരൂരിന്റെ പരസ്യ പ്രതികരണം. വിഡി സതീശൻ അടക്കമുള്ള നേതാകൾക്ക് ഇത് വലിയ തിരിച്ചടിയായി. തരൂരിനോട് കടുത്ത അതൃപ്തി ഉണ്ടെങ്കിലും ഇതുവരെ വലിയ പ്രകോപനത്തിന്നേതാക്കൾ തയ്യാറായിട്ടില്ല. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും കെ സുധാകരനും സൂക്ഷ്മതയോടെയാണ് വിഷയത്തിൽ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തരൂർ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ALSO READ; ‘കാൽ നൂറ്റാണ്ടു മുൻപ് തന്നെ ആർഎസ്എസിനെ നിർവചിച്ചിട്ടുണ്ട്’; ‘രഹസ്യ രേഖാ’ വാർത്ത വസ്തുത വിരുദ്ധമെന്ന് എംഎ ബേബിവിവാദങ്ങൾ ഒഴിവാക്കി തരൂരിനെ തളക്കാൻ ഹൈക്കമാന്റ് ശക്തമായി ഇടപെടണമെന്ന നിലപാടിലാണ് വി ഡി സതീശൻ. പക്ഷേ അത് പരസ്യമായി ഉന്നയിക്കാൻ സതീശൻ തയ്യാറാകാത്തത്. തരൂർ കൂടുതൽ പ്രകോപനത്തിലേക്ക് പോകുമെന്ന ആശങ്ക കൊണ്ടെന്നാണ് സൂചന. അതേസമയം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ഇതിനകം തന്നെ സതീശൻ കെസി വേണുഗോപാലിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.അതേസമയം മൂന്നാം പിണറായി സർക്കാർ വരുമെന്ന പ്രസ്താവനയിൽ ശശി തിരൂരിനെതിരെ ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. മൂന്നാം പിണറായി സർക്കാർ വരുമെന്ന് ചില ദാസന്മാർ പറയുന്നുവെന്നും കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നുവെന്നും രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.“രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലർ. രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രം. പിണറായി 3.0യെ പറ്റിയാണ് ഇവരുടെ സംസാരം. വിദൂഷകന്മാർ രാജാവിനെ തൃപ്തിപ്പെടുത്താൻ എന്തും ചെയ്യും.”- അദ്ദേഹം പറഞ്ഞു.The post തരൂര്‍ വിഷയത്തില്‍ നട്ടം തിരിഞ്ഞ് കോൺഗ്രസ്; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ appeared first on Kairali News | Kairali News Live.