മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് ബസ് സർവീസ് പ്രതിദിനം മൂന്ന് കോടി രൂപ നഷ്ടത്തിലാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക്. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനുള്ള മുൻ സർക്കാരിന്റെ തീരുമാനമാണ് കാരണമെന്നും ശിവസേന നേതാവ് കൂടിയായ പ്രതാപ് സർ നായിക് കുറ്റപ്പെടുത്തി. ശിവസേന മേധാവി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് എടുത്ത ചില തീരുമാനങ്ങളെച്ചൊല്ലി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ അഭിപ്രായവ്യത്യാസം നിലനിൽക്കെയാണ്, സംസ്ഥാന ഗതാഗത മന്ത്രിയും സേന നേതാവുമായ പ്രതാപ് സർനായികിന്റെ പ്രതികരണം. എംഎസ്ആർടിസിയുടെ നഷ്ടത്തിന് പ്രതാപ് സർ നായിക് മുൻ സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.Also read; ദില്ലിയിൽ പ്രതിപക്ഷത്തും നേതൃ സ്ഥാനത്തേക്ക് വനിത; ആദ്യ വനിതാ പ്രതിപക്ഷ നേതാവായി അതിഷിസ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അമ്പത് ശതമാനം യാത്രാ ഇളവുകൾ നൽകിയിരുന്നു. ഇതുമൂലം, കോർപ്പറേഷന് പ്രതിദിനം 3 കോടി രൂപയാണ് നഷ്ടം. ഈ ഇളവുകളാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ, ജീവനക്കാർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ സഹായത്തെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനുള്ള ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം അമ്പരപ്പിക്കുന്നതാണെന്നും പ്രതാപ് സർ നായിക് പറയുന്നു. നേരത്തെ, പദ്ധതി കോർപ്പറേഷന് നഷ്ടമുണ്ടാക്കുമെന്ന വാദത്തെ മഹാരാഷ്ട്ര സർക്കാർ ആവർത്തിച്ച് നിഷേധിച്ചിരുന്നു.The post എംഎസ്ആർടിസി മൂന്ന് കോടി രൂപ നഷ്ടത്തിൽ; ഷിൻഡെ സർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന ഗതാഗത മന്ത്രി appeared first on Kairali News | Kairali News Live.