‘കാൽ നൂറ്റാണ്ടു മുൻപ് തന്നെ ആർഎസ്എസിനെ നിർവചിച്ചിട്ടുണ്ട്’; ‘രഹസ്യ രേഖാ’ വാർത്ത വസ്തുത വിരുദ്ധമെന്ന് എംഎ ബേബി

Wait 5 sec.

സിപിഐഎം രഹസ്യ രേഖയെന്ന മാതൃഭൂമിയിലെ വാർത്ത വസ്തുത വിരുദ്ധമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നരേന്ദ്ര മോദി സർക്കാറിനെതിരായ വിമർശനം ശക്തിക്കുറഞ്ഞെന്ന ലേഖകന്‍റെ കണ്ടുപിടുത്തം അബദ്ധജഡിലമാണെന്നും എംഎ ബേബി വിമർശിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ പറയാത്ത രൂക്ഷമായ വിമർശനം ഇത്തവണ കരട് പ്രമേയത്തിൽ ഉൾക്കൊള്ളിച്ചു. നവ ഫാസിസിറ്റ് പ്രവണതകൾ നരേന്ദ്ര മോദി സർക്കാർ കാണിച്ചു തുടങ്ങിയിരിക്കുന്നു. ഫാസിസ്റ്റ് പ്രവണതയും നവ ഫാസിസ്റ്റ് പ്രവണതയും എങ്ങനെ നിർവചനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് മനസിലാകുന്ന കുറിപ്പാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കാത്തയിൽ ചേർന്ന കേന്ദ്ര കമ്മറ്റി തീരുമാനപ്രകാരം പോളിറ്റ് ബ്യൂറോ തയ്യാറാക്കിയതാണ് പ്രമേയം. അതിനാണ് രഹസ്യ രേഖയെന്ന പേര് ചാർത്തി കൊടുക്കുന്നത്. പത്രത്തിന്റെ പ്രചാരം വർധിപ്പിക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.ALSO READ; ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന ‘എൻ പ്രൗഡ്’ പദ്ധതിക്ക് തുടക്കംകാൽ നൂറ്റാണ്ടു മുൻപ് തന്നെ ആർ എസ് എസിനെ നിർവചിച്ചിട്ടുണ്ട്. ഇത്തവണ കരട് പ്രമേയത്തിൽ രൂക്ഷമായ വിമർശനം ഉൾക്കൊള്ളിക്കുകയാണ് ചെയ്തത്. ഹിറ്റ്ലറും, മുസോളിനിയും ചെയ്ത പോലെ നഗ്നമായ അടിച്ചമർത്തലിലേക്ക് പോകുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ഫസിസ്റ്റ് പ്രവണതകൾ ചൂണ്ടിക്കാട്ടുകയാണ് സിപിഐഎം. ഇതിനെ ജനങ്ങളെ അണി നിരത്തി തടഞ്ഞില്ലെങ്കിൽ ഫാസിസമായി മാറുമെന്നും എംഎ ബേബി പറഞ്ഞു.അതേസമയം രഹസ്യരേഖാ വിഷയത്തിൽ ഇപി ജയരാജനും പ്രതികരിച്ചു.വാർത്താ നിർമ്മിതിക്ക് വേണ്ടിയുള്ള കണ്ടെത്തലാണ് രഹസ്യരേഖ. പാർട്ടി കോൺഗ്രസ്സിന്‍രെ ഭാഗമായ കരട് രാഷ്ടീയ പ്രമേയം പരസ്യമായ രേഖയാണ്. കരട് രാഷ്ട്രീയ പ്രമേയം രണ്ട് മാസം മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർക്കും വായിച്ച് നോക്കാമെന്നും ഇപി ജയരാജൻ പറഞ്ഞു.The post ‘കാൽ നൂറ്റാണ്ടു മുൻപ് തന്നെ ആർഎസ്എസിനെ നിർവചിച്ചിട്ടുണ്ട്’; ‘രഹസ്യ രേഖാ’ വാർത്ത വസ്തുത വിരുദ്ധമെന്ന് എംഎ ബേബി appeared first on Kairali News | Kairali News Live.