നാമക്കലിൽ 9–ാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ മരിച്ച സംഭവം കൊലപാതകമാണെന്നും വിദ്യാർഥികൾ തമ്മിലുള്ള കയ്യാങ്കളിയിൽ പരുക്കേറ്റാണു മരണമെന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. രാശിപുരം എൽഐസി കോളനിയിലെ പ്രകാശ്, വനിത ദമ്പതികളുടെ മകൻ കവിൻരാജാണ് (14) മരിച്ചത്.