വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായ അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നത് താന്‍ ചെയ്ത കൂട്ടക്കൊല ഏറ്റുപറഞ്ഞതിനു ശേഷമാണെന്നാണ് അഫാന്‍ പൊലീസിനോടു പറഞ്ഞത്. ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചു.