കോഴിക്കോട്ടെ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്തിനായി തിരച്ചില്‍ ശക്തം; പെൺകുട്ടിയുടെ ഫോൺ ഇയാളുടെ കൈവശം

Wait 5 sec.

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനായ തിരച്ചില്‍ ശക്തമാക്കി പൊലീസ്. മരണപ്പെട്ട ഫാത്തിമ മൗസ മെഹറിസിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആണ്‍ സുഹൃത്തിന്റെ പക്കലെന്ന മൊഴി ലഭിച്ചിട്ടുണ്ട്. കോവൂര്‍ സ്വദേശിയായ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ മൗസ മെഹ്‌റിന്‍. മെഹറിസിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആണ്‍ സുഹൃത്തിന്റെ പക്കലെന്ന് മൊഴി ലഭിച്ചതിന് പിന്നാലെയാണ് തിരച്ചില്‍. കോവൂര്‍ സ്വദേശിയായ ഇയാളുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം കുറച്ചതായി മൗസയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. മൗസയുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കടലാസുകഷണത്തില്‍ എഴുതിവെച്ച മൂന്ന് ഫോണ്‍ നമ്പറുകള്‍ മാത്രമാണ് കണ്ടെത്താനായത്. മാതാപിതാക്കളുടെയും അമ്മാവന്റെയും നമ്പറുകളാണിത്.ഫോണിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലാണ്. മൗസ മരിച്ചതിന്റെ തലേന്നാള്‍ ആണ്‍സുഹൃത്തും മൗസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇയാള്‍ ഫോണ്‍ എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്നും സഹപാഠികള്‍ മൊഴി നല്‍കി. സുഹൃത്തിന്റെയും മൗസയുടെയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി മൗസയുടെ പെരുമാറ്റത്തില്‍ അസ്വാഭിവകതയുണ്ടെന്ന് സുഹൃത്തുക്കളും പറയുന്നു. കോളജിന് സമീപമുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ നവംബര്‍ വരെ മൗസ് ജോലി ചെയ്തിരുന്നു. എന്നാല്‍ യുവാവുമായി സൗഹൃദം ആരംഭിച്ചതോടെ ജോലി അവസാനിപ്പിച്ച മൗസ പിന്നീട് മറ്റു സൗഹൃദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയതായും സുഹൃത്തുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ലോകോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ മൗസയെ വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.