തുഹിൻ കാന്ത പാണ്ഡെ സെബി മേധാവി; നിയമനം മൂന്നു വർഷത്തേക്ക്

Wait 5 sec.

ന്യൂഡൽഹി ∙ ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) മേധാവിയായി ധനകാര്യ-റവന്യൂ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ നിയമിതനായി. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ സേവനകാലാവധി ഇന്നവസാനിക്കും. മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. പുതിയ മേധാവിയെ നിയമിക്കാനായി കേന്ദ്ര സർക്കാർ ജനുവരിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.