തിരുവനന്തപുരം വെഞ്ഞാറമൂട് അഫാൻ കൂട്ടക്കൊല നടത്തിയത് ഏവരെയും ഞെട്ടിപ്പിക്കുന്ന രീതിയിൽ. ആറ് മണിക്കൂറിനുള്ളില്‍ മൂന്നിടത്തായി അഞ്ച് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ആറ് പേരെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഇയാൾ ആദ്യം ആക്രമിച്ച ഉമ്മക്ക് ജീവൻ നഷ്ടപ്പെട്ടില്ല. എന്നാൽ, ജീവച്ഛവമായി ആശുപത്രിയിൽ കഴിയുകയാണ്.തിങ്കൾ രാവിലെ 10 മണിയോടെയായിരുന്നു ആക്രമണ പരമ്പരയുടെ തുടക്കം. കാൻസർ രോഗിയായ ഉമ്മയായിരുന്നു ഇര. അഫാന്‍ പണം ആവശ്യപ്പെട്ടപ്പോൾ നല്‍കാത്തതിനാലായിരുന്നു ആക്രമണം. മരിച്ചെന്ന് വിചാരിച്ചാണ് മുറി പുറത്തുനിന്ന് പൂട്ടി മറ്റുള്ളവരെ വകവരുത്താനായി ഇറങ്ങിയത്. Read Also: വെഞ്ഞാറമൂട് കൊലപാതകം; പ്രതി ലഹരി ഉപയോഗിച്ചതിന് തെളിവുകള്‍ഉച്ചയ്ക്ക് 1.15 മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. ഇതിന് ശേഷം വെഞ്ഞാറമൂട് എത്തിയപ്പോള്‍ ബാപ്പയുടെ സഹോദരൻ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസ്സിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കുടുംബത്തോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങുകയും വൈകിട്ട് 3 മണിയോടെ ലത്തീഫിനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഈ വീട്ടിൽ നിന്ന് ഇറങ്ങി 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞെത്തിയ അനുജന്‍ അഫ്സാനെയും വീട്ടിൽ വെച്ച് കൊന്നു. അനുജന് ഇഷ്ടപ്പെട്ട കുഴിമന്തിയും പെപ്സിയുമൊക്കെ വാങ്ങിക്കൊടുത്തായിരുന്നു ക്രൂരഹത്യ.The post വെറും ആറ് മണിക്കൂറിൽ അഞ്ച് കൊലപാതകങ്ങൾ, ഒരാളെ ജീവച്ഛവവുമാക്കി, അതും മൂന്നിടങ്ങളിൽ; അഫാൻ്റെ ക്രൂരഹത്യ ഇങ്ങനെ appeared first on Kairali News | Kairali News Live.