കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധിക്കുകയാണ്. എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ രാപ്പകല്‍ സമരം ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടക്കുന്നതിനാല്‍ വയനാട്ടില്‍ ഉപരോധ സമരം മാര്‍ച്ച് നാലിനാകും നടക്കുക.ALSO READ: ‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത വിവേചനം’: മന്ത്രി എ കെ ശശീന്ദ്രന്‍, ദില്ലിയില്‍ വയനാട് എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചുകേരളം മുന്നോട്ടുവയ്ക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിനെതിരെയും പ്രതിഷേധിക്കുകയാണ് സിപിഐഎം സി പിഐ എം നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനും, വയനാട് ഒഴികെയുള്ള ജില്ലകളില്‍ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ഉപരോധിച്ചാണ് പ്രതിഷേധം. രാജ്ഭവന്‍ ഉപരോധം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ഇപി ജയരാജനും കോഴിക്കോട് എ വിജയരാഘവനും ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.ALSO READ: മഹാരാഷ്ട്ര – കര്‍ണാടക ബസ് സര്‍വീസ് നാലാം ദിവസവും നിശ്ചലം; വെല്ലുവിളിച്ച് ബിജെപി നേതാവ്, കുത്തനെ ഉയര്‍ന്ന് വിമാന നിരക്കുകള്‍CPIM protest against BJP govtThe post കേരളം സമരമുഖത്ത്; കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം appeared first on Kairali News | Kairali News Live.