കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ് 900 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.യുഡിഎഫിലെ പി സി ജയിംസിനെ പരാജയപ്പെടുത്തിയത്. അംഗമായിരുന്ന ജി തോമസ് (സിപിഐ എം) മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കെ രാജൻനായർ ആയിരുന്നു ബിജെപി സ്ഥാനാർഥി. ആകെ 13വാർഡുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് -11, യുഡിഎഫ്- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് നിലനിർത്തി എൽഡിഎഫ്കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കുലശേഖരപുരം കൊച്ചുമാംമൂട്, പത്തനംതിട്ട കുമ്പഴ നോർത്ത്, കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്, കൊല്ലം ക്ലാപ്പന പ്രയാർ തെക്ക് ബി വാർഡ്, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് എന്നിവടങ്ങളിൽ എൽഡിഎഫ് വിജയിച്ചു.ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം എൽഡിഎഫ് ആറിടത്തും, യുഡിഎഫ് രണ്ടിടത്തും എൻഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്‌തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ എന്ന ലിങ്കിൽ ലഭ്യമാകും.The post തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ് ജയിച്ചു appeared first on Kairali News | Kairali News Live.