തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പനങ്കര വാർഡ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്തു; പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്‌

Wait 5 sec.

എറണാംകുളം: കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്ത്‌ എൽഡിഎഫ്‌. യുഡിഎഫ്‌ വാർഡായ പനങ്കരയിൽ എൽഡിഎഫ്‌ സ്ഥാനാർഥി അമൽ രാജ്‌ വിജയിച്ചതോടെയാണ്‌ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിനായത്‌.483 വോട്ടാണ്‌ അമൽ രാജ്‌ നേടിയത്‌. കോൺഗ്രസിന്റെ ബിജിയ്ക്ക്‌ 317 വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌. ബിജെപിയുടെ ആര്യ സത്യൻ 45 വോട്ടും എഎപിയുടെ മരിയ ജോസ് 16 വോട്ടും നേടി.Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത് കൊട്ടറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ് ജയിച്ചുകാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കുലശേഖരപുരം കൊച്ചുമാംമൂട്, പത്തനംതിട്ട കുമ്പഴ നോർത്ത്, കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്, കൊല്ലം ക്ലാപ്പന പ്രയാർ തെക്ക് ബി വാർഡ്, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്‌ വാർഡ്‌ എന്നിവടങ്ങളിൽ എൽഡിഎഫ് വിജയിച്ചു.ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം എൽഡിഎഫ് ആറിടത്തും, യുഡിഎഫ് രണ്ടിടത്തും എൻഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്‌ വാർഡ്‌ കോൺഗ്രസിൽ നിന്ന്‌ പിടിച്ചെടുത്ത്‌ എൽഡിഎഫ്‌തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ എന്ന ലിങ്കിൽ ലഭ്യമാകും.The post തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പനങ്കര വാർഡ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്തു; പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്‌ appeared first on Kairali News | Kairali News Live.