ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആശമാരുടെ ആനുകൂല്യങ്ങൾ കേന്ദ്രം വർധിപ്പിക്കണമെന്നും ഉചിതമായ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.നൂറുകോടി കുടിശ്ശിക കേന്ദ്രം നൽകാനുണ്ട് മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഇൻസെൻ്റീവ് കുടിശിക നൽകുന്നില്ലെന്നും കേരളം ഇത് നൽകുന്നില്ല എന്നത് തെറ്റായ പ്രചരണമാണ്. ഒരു ആശയ്ക്ക് കേരളത്തിൽ പതിനായിരം മുതൽ 13500 രൂപ കിട്ടുന്നുണ്ട്.പിണറായി സർക്കാർ ആയിരത്തിൽ നിന്ന് 7000 ആയി വർദ്ധിപ്പിച്ചു.13500 വാങ്ങുമ്പോൾ 9600 രൂപ സംസ്ഥാന സർക്കാർ മാത്രം നൽകുന്നതാണ്.ഇതിൽ വലിയ അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്”- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോൾ ഈ സമരത്തിന് നേതൃത്വം നൽകുന്നത് എസ് യു സി ഐ എന്ന സംഘടനയാണ്. സമരത്തിന് ശ്രദ്ധ കിട്ടാതെ വന്നപ്പോഴാണ് മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും തൻറെ കുടുംബത്തെക്കുറിച്ചുള്ള വ്യക്തിപരമായ ആരോപണത്തിൽ നിയമപരമായ വഴി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.The post ആശമാരുടെ വേതനം പിണറായി സർക്കാർ ആയിരത്തിൽ നിന്ന് 7000ആക്കി, ഇൻസെൻ്റീവ് കുടിശിക കേന്ദ്രം നൽകുന്നില്ല : മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.