കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ഇടിച്ച് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. പുലി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ബൈക്ക് ഇടിച്ച് പുലിയും റോഡില്‍ വീണു. കുറച്ച് നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടി മറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശി രാജനാണ് പരിക്കേറ്റത്. പരുക്ക് ഗുരുതരമല്ല. രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീഡിയോ കാണാം:Read Also: സെപ്റ്റിക് ടാങ്കിൽ വീണ് ‘കസേര കൊമ്പൻ’ ചരിഞ്ഞു; സംഭവം മലപ്പുറം ചോളമുണ്ടയില്‍അതിനിടെ, മലപ്പുറം മൂത്തേടം ചോളമുണ്ടയില്‍ കാട്ടാന കുഴിയില്‍ വീണ് ചരിഞ്ഞു. ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. കസേര കൊമ്പനെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയാണ് ചരിഞ്ഞത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലാണ് സംഭവം. ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ് പുലര്‍ച്ചെ നാല് മണിയോടെ കാട്ടാനയുടെ ജഡം കണ്ടത്. കസേരക്കൊമ്പനെന്നായിരുന്നു നാട്ടുകാര്‍ ഈ ആനയെ വിളിച്ചിരുന്നത്.Key Words: bike hits leopard, kerala- tamilnadu border, kambipalam, bike accidentThe post പുലി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്, അപകടം കേരള- തമിഴ്നാട് അതിര്ത്തിയില് appeared first on Kairali News | Kairali News Live.