വിവാദ പരാമർശം നടത്തിയതിന് പ്രമുഖ തെലുഗ് നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ

Wait 5 sec.

വിവാദ പരാമർശം നടത്തിയ തെലുങ്ക് നടനും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ. ബുധനാഴ്ചയാണ് ആന്ധ്രാ പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. യെല്ലറെഡ്ഡിഗുഡയിലെ ന്യൂ സയൻസ് കോളനിക്ക് സമീപമുള്ള വസതിയിൽ വെച്ചാണ് 66 കാരനായ നടനെ രാത്രി 8:45 ഓടെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഒരു പ്രത്യേക സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ALSO READ; ‘എങ്ങോട്ടാ മുട്ടിലിഴഞ്ഞ്… നിങ്ങളാണ് ഗസ്റ്റ്’; ബേസിൽ യൂണിവേഴ്സിന് ഒത്ത എതിരാളി; ഉദ്ഘാടനത്തിന് പോയ ധ്യാൻ എയറിലായത് ഇങ്ങനെഐപിസിയുടെ 3(5) സെക്ഷൻ 196, 353(2), 111 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാമ്യം ലഭിക്കാത്തതുമായ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകൾ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നിരവധി വിവാദ പരാമർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. ഇത് കൂടാതെ നിരവധി കേസുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെലുങ്ക് സിനിമയിൽ പ്രധാനമായും കോമഡി വേഷങ്ങളിലൂടെയാണ് പോസാനി കൃഷ്ണ മുരളി അറിയപ്പെടുന്നത്. The post വിവാദ പരാമർശം നടത്തിയതിന് പ്രമുഖ തെലുഗ് നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ appeared first on Kairali News | Kairali News Live.