തൊഴിലിടങ്ങളിലെ മാനസിക സംഘര്‍ഷം സംബന്ധിച്ച് യുവജന കമ്മീഷന്‍ പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ പഠന റിപ്പോര്‍ട്ട് സംസ്ഥാന സർക്കാരിന് കൈമാറിയതായി ചെയര്‍മാന്‍ എം ഷാജര്‍ അറിയിച്ചു. കേരളത്തില്‍ തൊഴില്‍ സമ്മര്‍ദം ബോധ്യപ്പെട്ടുവെന്നും ശാസ്ത്രീയമായി പഠനം നടത്തുകയും പരിഹാര മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഐ ടി സെക്ടറില്‍ ആണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദമുള്ളത്. 84.3 ശതമാനം പേര്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നു. രണ്ടാമത് മാധ്യമ മേഖലയില്‍ ആണ്. 83.5 ശതമാനം പേര്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നത്. Read Also: ‘ഒരു വര്‍ഷം 60 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മരിക്കുന്നു’; ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചുഐ ടി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ ബാങ്കിംഗ്, റീട്ടെയില്‍/ ഇന്‍ഡസ്ട്രിയല്‍ എന്നീ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 18നും 40 നും ഇടയില്‍ പ്രായമുള്ള 1,548 യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ തവണ യുവജനങ്ങളിലെ ആത്മഹത്യാ പ്രവണത സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്മീഷന്‍. മാര്‍ച്ച് 3, 4 തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് ‘Modern World of Work and Youth Mental Health’ എന്ന വിഷയത്തില്‍ ദേശീയ സെമിനാർ സംഘടിപ്പിക്കും.The post കേരളത്തിൽ കൂടുതൽ തൊഴിൽ സമ്മർദം ഐ ടി, മാധ്യമ മേഖലകളിൽ; യുവജന കമ്മീഷന് സർക്കാരിന് റിപ്പോർട്ട് കൈമാറി appeared first on Kairali News | Kairali News Live.