മെസിയും സുവാരസും തിളങ്ങി; ഇന്റര്‍ മിയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് നോക്കൗട്ട് റൗണ്ടില്‍

Wait 5 sec.

ലയണല്‍ മെസിയുടെ അക്കൗണ്ട് ഓപണിങിലൂടെ സ്‌പോര്‍ട്ടിങ് കന്‍സാസ് സിറ്റിക്കെതിരെ ഗംഭീര ജയം നേടി ഇന്റര്‍ മിയാമി, കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് നോക്കൗട്ട് റൗണ്ടില്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിന്റെ ജയം നേടിയാണ് ഇന്റര്‍ മിയാമിയുടെ കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയിച്ചത്.19ാം മിനുട്ടില്‍ മെസിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബാക്കി രണ്ട് ഗോളുകളും. താഡിയോ അലെന്ദെ രണ്ടാമത്തെ ഗോളും ലൂയിസ് സുവാരസ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയില്‍ 63ാം മിനുട്ടില്‍ മെമോ റോഡ്രിഗസാണ് സ്‌പോര്‍ട്ടിങിന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്ലബിന്റെ ഈ വര്‍ഷത്തെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.Read Also: രഞ്ജി ഫൈനലില്‍ തുടക്കം കളറാക്കി കേരളം; വിദര്‍ഭയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടംകഴിഞ്ഞയാഴ്ച കന്‍സാസ് സിറ്റിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഒരു ഗോളിന് മിയാമി ജയിച്ചിരുന്നു. മെസിയാണ് ഈ ഗോള്‍ നേടിയത്. ജമൈക്കന്‍ ക്ലബ് കവാലിയര്‍ ആണ് പ്രി ക്വാര്‍ട്ടറില്‍ മിയാമിയുടെ എതിരാളികള്‍. മാര്‍ച്ച് ആറിന് മിയാമിയുടെ സ്വന്തം തട്ടകത്തിലാണ് മത്സരം.The post മെസിയും സുവാരസും തിളങ്ങി; ഇന്റര്‍ മിയാമി കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് നോക്കൗട്ട് റൗണ്ടില്‍ appeared first on Kairali News | Kairali News Live.