പല വീടുകളുടെ അടുക്കളകളിലും രാവിലെ ഒരു യുദ്ധം തന്നെയാണ്. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ബ്രേക്ക്ഫാസ്റ്റ് എത്രയും പെട്ടെന്ന് ആണെങ്കിൽ അതിലും വലിയ ഒരു സന്തോഷം വേറെയൊന്നില്ല. അതിനായി പലരും കണ്ടെത്തുന്ന മാർഗം ബ്രെഡ് ടോസ്റ്റ് തന്നെയാണ്. എന്നാൽ മുട്ടയില്ലാതെ സിംപിളായി ടോസ്റ്റ് ചെയ്താൽ രുചി അത്ര പോരെന്ന് തോന്നിയേക്കാം. അങ്ങനെയെങ്കിൽ ഒരു എഗ്ലെസ്സ് റെസിപ്പി നോക്കിയാലോ ?ആവശ്യമായ ചേരുവകൾതൈര്- 1 കപ്പ്കടലമാവ്- 3 ടേബിൾസ്പൂൺമുളുകുപൊടി- 1 ടീസ്പൂൺമഞ്ഞൾപ്പൊടി- 1 ടീസ്പൂൺജീരകപ്പൊടി- 1 ടീസ്പൂൺഉപ്പ്- ആവശ്യത്തിന്സവാള- 1ഇഞ്ചി- 1 ഇഞ്ച്മല്ലിയില- 2 ടേബിൾസ്പൂൺബ്രെഡ്- ആവശ്യത്തിന്നെയ്യ്- ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഒരു ബൗളിലേക്ക് ഒരു കപ്പ് തൈര് ചേർക്കാം. അതിലേക്ക് കടലമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിൾസ്പൂൺ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം നെയ്യോ എണ്ണയോ പുരട്ടാം. ബ്രെഡിൻ്റെ ഇരുവശങ്ങളും ഇത്തരത്തിൽ മിശ്രിതം പുരട്ടി വേവിച്ചെടുക്കാം. അൽപ്പം കുരുമുളകുപൊടിയോ, ചാട്മസാലയോ മുകളിലായി ചേർക്കാം. ശേഷം ചൂടോടെ തന്നെ വിളമ്പാം.The post ബ്രേക്ക്ഫാസ്റ്റ് ഇനി എന്തുണ്ടാക്കും എന്ന ടെൻഷന് വിട; മുട്ടയില്ലാതെ ഒരു ബ്രെഡ് ടോസ്റ്റ് ആയാലോ ? appeared first on Kairali News | Kairali News Live.