തൃശൂര്‍| തൃശൂര്‍ വടക്കാഞ്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് ബാബു (49) ആണ് മരിച്ചത്. അവിവാഹിതനാണ്.ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)