കുടിയേറ്റക്കാർക്ക് അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാം; ‘ഗോൾഡ് കാർഡ്’ പ്രഖ്യാപിച്ച് ട്രംപ്

Wait 5 sec.

കുടിയേറ്റക്കാർക്ക് 5 മില്യൺ ഡോളറിന് വിൽക്കുന്ന ഒരു പുതിയ “ഗോൾഡ് കാർഡ്” ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ കാർഡ് ഗ്രീൻ കാർഡിന്റെ പ്രീമിയം പതിപ്പ് ആയിരിക്കും. 5 മില്യണ്‍ അഥവാ 50 ലക്ഷം ഡോളര്‍ രൂപ നല്‍കിയാല്‍ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരന്മാരാകാനാകും. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച നീക്കങ്ങൾ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല.ALSO READ: കണ്ണുവെച്ചത് കൈക്കലാക്കി അമേരിക്ക! ധാതുഖനന പുനർനിർമാണ കരാറിൽ ഒടുവിൽ യുക്രെയ്ൻ വഴങ്ങിദേശീയ കട ബാധ്യത വേഗത്തില്‍ വീട്ടാന്‍ ഈ പണം ഉപയോഗിച്ച് കഴിയുമെന്ന് ട്രംപ് പറഞ്ഞു. നിലവിലുള്ള ഇബി-5 ഇമിഗ്രൻ്റ് ഇൻവെസ്റ്റർ വിസയ്ക്ക് പകരമായി ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിച്ച് വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ സ്ഥിര താമസക്കാര്‍ ആകാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യക്കാർക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ പ്രഭുക്കന്മാർക്ക് യോഗ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.The post കുടിയേറ്റക്കാർക്ക് അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാം; ‘ഗോൾഡ് കാർഡ്’ പ്രഖ്യാപിച്ച് ട്രംപ് appeared first on Kairali News | Kairali News Live.