ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ വീണ്ടും ഭാഷ യുദ്ധത്തിന് തയ്യാറെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോകസഭ അതിര്‍ത്തി നിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. 8 സീറ്റുകള്‍ നഷ്ടമാകുമെന്ന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആണ് ഇപ്പോഴത്തെ നീക്കം.ഹിന്ദി അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിരോധം ശക്തമായി തുടരുന്നുതിനിടെ ആണ് വീണ്ടും ഒരു ഭാഷായുദ്ധത്തിന് തമിഴ്നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കുന്നത്.ലോക്സഭാ അതിര്‍ത്തി നിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിലേക്ക് നയിച്ച കുടുംബാസൂത്രണ പദ്ധതി സംസ്ഥാനം വിജയകരമായി നടപ്പാക്കിയതിനാല്‍ 8 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭീഷണി തമിഴ്നാട് നേരിടുകയാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.Also Read : Also Read : ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റംഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 40 രാഷ്ട്രീയ പാര്‍ട്ടികളെ സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് ഐക്യത്തിനും എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡി ലിമിറ്റേഷന്‍ വരുന്നത്തോടെ തമിഴ്നാടിന്റെ ശബ്ദം ഉയര്‍ത്താന്‍ പാര്‍ലമെന്റില്‍ അംഗങ്ങളുടെ എണ്ണം കുറയുമെന്ന ആശങ്കയും അദ്ദേഹം മുന്നോട്ട് വെച്ചു.ത്രിഭാഷാ നയത്തെ എതിര്‍ക്കുക തന്നെയാണെന്നും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നും ചൂണ്ടിക്കട്ടിയ സ്റ്റാലിന്‍ കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസനയം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.The post ‘ഹിന്ദി അടിച്ചേല്പ്പിക്കുന്നതിന് എതിരെ വീണ്ടും ഭാഷ യുദ്ധത്തിന് തയ്യാര്’: എം കെ സ്റ്റാലിന് appeared first on Kairali News | Kairali News Live.