ആശവർക്കർമാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം ചെയ്യുന്നത് ഈർക്കിലി സംഘടനയാണെന്നും ട്രെയ്ഡ് യൂണിയനുകളുടെ യോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ആശാ വർക്കർമാർ ഇപ്പോൾ നടത്തുന്ന സമരത്തിന് സിഐടിയു നടത്തിയ സമരവുമായി ബന്ധം ഇല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശകളുടെ സമരത്തിന്റെ പിന്നിൽ ഒരു ദേശീയ ട്രേഡ് യൂണിയനും ഇല്ലെന്നും ആശകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് കൊണ്ടിരിത്തിയിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.ആശകൾ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്താൽ സിഐടിയു പിന്തുണയ്ക്കുമെന്നും എളമരം കരീം പറഞ്ഞിരുന്നു. UPDATING….The post ‘സമരം ചെയ്യുന്നത് ഈർക്കിലി സംഘടന’: ആശവർക്കർമാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എളമരം കരീം appeared first on Kairali News | Kairali News Live.