നാഗ്പൂരില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ ഞെട്ടിച്ച് തുടങ്ങി കേരളം. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്.എം ഡി നിധീഷാണ് വിദര്‍ഭയുടെ നട്ടെല്ലൊടിച്ചത്. ആറ് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നിധീഷ് പിഴുതത്. ആറ് ഓവറില്‍ നാലും മെയ്ഡനാണ്. ഏദന്‍ ആപ്പിള്‍ ടോമിനാണ് ഒരു വിക്കറ്റ്. ആദിത്യ സര്‍വതെയും എന്‍ പി ബേസിലും ബോളിങിനുണ്ട്.Read Also: രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിന് ടോസ്ഓപണര്‍മാരായ പാര്‍ഥ് രേഖഡെ, ധ്രുവ് ഷോരെയ്, ദര്‍ശന്‍ നല്‍കാന്ദെ എന്നിവരാണ് പുറത്തായത്. ഡാനിഷ് മാലേവാര്‍, കരുണ്‍ നായര്‍ എന്നിവര്‍ ക്രീസിലുണ്ട്. യാഷ് റാത്തോഡ്, അക്ഷയ് വദ്കര്‍, ഹര്‍ഷ് ദുബെ, നച്ചികേത് ഭൂടെ, യാഷ് ഠാക്കൂര്‍, അക്ഷയ് കര്‍നേവാര്‍ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്.കേരളം: അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ഏദന്‍ ആപ്പിള്‍ ടോം, സച്ചിന്‍ ബേബി, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, എം ഡി നിധീഷ്, എന്‍ പി ബേസില്‍.The post രഞ്ജി ഫൈനലില് തുടക്കം കളറാക്കി കേരളം; വിദര്ഭയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം appeared first on Kairali News | Kairali News Live.