വവ്വാലിനെ തിന്ന കുട്ടികളില്‍ അജ്ഞാതരോഗം; പടർന്ന് പിടിച്ചതോടെ പനിയും രക്തസ്രാവവും മൂലം മരിച്ചത് 53 പേർ, ആശങ്ക

Wait 5 sec.

കിന്‍ഷാസ: വവ്വാലിനെ തിന്ന മൂന്നു കുട്ടികളിൽ ആദ്യം കണ്ടെത്തിയ അജ്ഞാതരോഗം പടരുന്നു. ജനുവരി 21-നു കണ്ടെത്തിയ രോഗം 53 പേരുടെ ജീവനെടുത്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (കോംഗോ) വടക്കുപടിഞ്ഞാറ് ആണ് രോ​ഗം പടർന്ന് പിടിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവരുള്‍പ്പെടെ 419 പേരെയാണ് രോഗം ബാധിച്ചത്.ബൊളോകോ പട്ടണത്തില്‍ വവ്വാലിനെ തിന്ന മൂന്നു കുട്ടികൾ 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി കുട്ടികള്‍ മരിച്ചു. ഈ മാസം ഒമ്പതിന് ബൊമാറ്റെ പട്ടണത്തിലും സമാനമായ രോഗബാധയും മരണങ്ങളുമുണ്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.ALSO READ: ചാമ്പ്യൻസ് ട്രോഫി ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു; 100-ലധികം പാകിസ്ഥാൻ പൊലീസുകാരെ പിരിച്ചുവിട്ടുഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. രോഗകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെ ആഹാരമാക്കുന്ന പ്രദേശങ്ങളില്‍ ജന്തുക്കളില്‍നിന്ന് രോഗാണുക്കളും രോഗവും മനുഷ്യരെ ബാധിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.13 കേസുകളിൽ നിന്നുള്ള സാമ്പിളുകൾ ഇബോളയ്ക്കും മാർബർഗിനും നെഗറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു, എന്നാൽ മലേറിയ, ഭക്ഷ്യവിഷബാധ, ടൈഫോയ്ഡ്, മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ മറ്റ് വൈറൽ ഹെമറാജിക് പനികൾ ഉൾപ്പെടെയുള്ള മറ്റ് സാധ്യതയുള്ള കാരണങ്ങൾ ആരോഗ്യ സംഘങ്ങൾ പ്രാദേശികമായി അന്വേഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.The post വവ്വാലിനെ തിന്ന കുട്ടികളില്‍ അജ്ഞാതരോഗം; പടർന്ന് പിടിച്ചതോടെ പനിയും രക്തസ്രാവവും മൂലം മരിച്ചത് 53 പേർ, ആശങ്ക appeared first on Kairali News | Kairali News Live.