തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടുക്കൊന്നു. സ്വന്തം കുടുംബാംഗങ്ങളെ ഉൾപ്പടെയാണ് യുവാവ് വെട്ടിക്കൊന്ന്. പേരുമല സ്വദേശി അഫാനാണ് ക്രൂര കൃത്യം ചെയ്തത്. പ്രതിയുടെ മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.പ്രതിയുടെ സുഹൃത്തായ പെൺകുട്ടി ഫസാന, പ്രതിയുടെ സഹോദരൻ വെഞ്ഞാറമൂട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സാൻ പ്രതിയുടെ ബന്ധുക്കളായ എസ് എൻ പുരം ചുള്ളാളത്തിൽ താമസിക്കുന്ന ലത്തീഫ്, ഷാഹിദ പ്രതിയുടെ വാപ്പുമ്മ 88 വയസ്സുള്ള സൽമാബീവി എന്നിവരെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്.Also Read: ബംഗാളി നര്‍ത്തകിയെ പിന്തുടര്‍ന്ന് മദ്യപാനികള്‍; രക്ഷപ്പെടാനുള്ള പാച്ചിലില്‍ ദാരുണാന്ത്യം!താൻ 6 പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെത്തിയ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിലെ ഗ്യാസും തുറന്നു വിട്ടിരുന്നു. കൊപപാതകത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയുടെ മൊഴി ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.Also Read: മകളെ പിന്തുടര്‍ന്നു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സംഭവം മഹാരാഷ്ട്രയില്‍മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ക്രൂരതയറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് നാട്.The post കണ്ണില്ലാത്ത ക്രൂരത: 23കാരൻ അഞ്ചുപേരെ വെട്ടിക്കൊന്നു; പരുക്കേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ appeared first on Kairali News | Kairali News Live.