യുഎസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി അയച്ച 40 ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

Wait 5 sec.

വന്‍തുക വാങ്ങി ഇന്ത്യക്കാരെ യുഎസിലേക്ക് അയച്ച നാല്‍പതോളം ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സ് പഞ്ചാബ് റദ്ദാക്കി. അനധികൃതമായി ഇത്തരത്തില്‍ യുഎസ് അതിര്‍ത്തി കടന്ന ഇന്ത്യക്കാരെ യുഎസ് പൊലീസ് പിടികൂടി തടവിലാക്കി സൈനിക വിമാനത്തില്‍ തിരികെ ഇന്ത്യയില്‍ എത്തിച്ചിരുന്നു.ALSO READ: ‘സിനിമയ്ക്കായി ഫിക്സഡ് നിരക്കില്ല, സിനിമ ജയിച്ചാൽ മാത്രം എനിക്കും വരുമാനം’; ആമിർ ഖാന് കയ്യടിച്ച് സോഷ്യൽ മീഡിയഅമൃത്സര്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ സാക്ഷി സാഹ്നിയുടെ നിര്‍ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയ നടപടി. മുന്നൂറോളം ഇന്ത്യക്കാരാണ് ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടത്.ഇതിനൊപ്പം 271 ട്രാവല്‍ ഏജന്റുമാരോട് ലൈസന്‌സ് പുതുക്കാന്‍ അമൃത്സര്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഏജന്റുമാരുടെ രേഖകള്‍ പരിശോധിക്കാനും ഇവരുടെ ഓഫീസില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും നിര്‍ദേശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഏജന്റുമാരെ കുറിച്ച് ലഭിച്ചാല്‍ ഉടന്‍ തന്നെ ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനെ അതറിയിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.ALSO READ: എരുമയെ വാങ്ങാനുള്ള പണം വേണം; ആദ്യ വിവാഹം മറച്ചു വച്ച് യുപിയിൽ സമൂഹ വിവാഹത്തിനെത്തിയ യുവതി പിടിയിൽയുഎസ് ആര്‍മി വിമാനത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ 345 പേരില്‍ 131 പേരും പഞ്ചാബ് സ്വദേശികളാണ്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഏജന്റുമാരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എഡിജിപി പ്രവീണ്‍ സിന്ഹയാണ് തട്ടിപ്പ് നടത്തിയ ഏജന്റുമാര്‍ക്കായി വലവിരിച്ചിരിക്കുന്നത്.The post യുഎസിലേക്ക് ഇന്ത്യക്കാരെ അനധികൃതമായി അയച്ച 40 ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി appeared first on Kairali News | Kairali News Live.