മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

Wait 5 sec.

മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40) മകൾ ഷബ ഫാത്തിമ (17) ആണ് വെട്ടേറ്റത്. മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ ആണ് വെട്ടിയത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.The post മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു appeared first on Kairali News | Kairali News Live.