അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിനെ അനുസ്മരിച്ച് അക്ഷര നഗരി

Wait 5 sec.

അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എവി റസലിനെ അനുസ്മരിച്ച് അക്ഷര നഗരി. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും ഒരിക്കൽ കൂടി അനുസ്‌മരണത്തിനായി ഒത്തുചേർന്നു. കോട്ടയത്ത്‌ സംഘടിപ്പിച്ച സർവകക്ഷി അനുസ്‌മരണയോഗത്തിൽ പങ്കെടുത്തവർക്ക്‌ പറയാൻ റസൽ ബാക്കിവെച്ച ഓർമകൾ ഏറെയുണ്ടായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച എവി റസലിന്‍റെ വേർപാട്‌ കോട്ടയത്തെ പൊതുരംഗത്ത്‌ സൃഷ്ടിച്ച ശൂന്യത എത്ര വലുതെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ഓരോരുത്തരുടെയും വാക്കുകൾ. തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്ത്‌ നടന്ന അനുസ്‌മരണ യോഗത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. തന്‍റെ ആത്മമിത്രത്തെ നഷ്ടപ്പെടത്തിന്‍റെ വേദന മന്ത്രി വാസവന്‍റെ വാക്കുകളിൽ വ്യക്തമായിരുന്നു. മന്ത്രി കെ രാജന് റസിലിനെ കുറിച്ച് പറയാൻ ഒരുപിടി നല്ല ഓർമകൾ മാത്രമാണ് ഉണ്ടായിരുന്നത്. ALSO READ; ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റം: ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം; പ്രതിപക്ഷം ഇനിയെങ്കിലും കാര്യം മനസിലാക്കണമെന്ന് മന്ത്രി പി രാജീവ്മുന്നണി ബന്ധം ഉട്ടി ഉറപ്പിച്ച നേതാവായിരുന്നു റസലെന്ന് ജോസ്‌ കെ മാണി എംപി അനുസ്മരിച്ചു. രാഷ്ട്രീയത്തിൻ തികഞ്ഞ മാന്യത പുലർത്തിയ നേതാവായിരുന്നു റസലെന്ന് ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി മൗന ജാഥയും സംഘടിപ്പിച്ചു.The post അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിനെ അനുസ്മരിച്ച് അക്ഷര നഗരി appeared first on Kairali News | Kairali News Live.