സിഎജി റിപ്പോർട്ടിൽ പ്രക്ഷുബ്ദമായി ദില്ലി നിയമസഭ; എഎപിയെ കടന്ന് ആക്രമിച്ച് ബിജെപി

Wait 5 sec.

സിഎജി റിപ്പോർട്ടിൽ പ്രക്ഷുബ്ദമായി ദില്ലി നിയമസഭാ സമ്മേളനം. നിയമസഭയിൽ അവതരിപ്പിച്ച ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ ആം ആദ്മി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് അടങ്ങിയിട്ടുള്ളത്. സർക്കാർ നടപ്പിലാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടായെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെ ആം ആദ്മി പാർട്ടിയെ കടന്ന് ആക്രമിക്കുകയാണ് ബിജെപി. അതേസമയം പഴയ മദ്യനവുമായി ബന്ധപ്പെട്ട ആം ആദ്മി സർക്കാർ ചൂണ്ടിക്കാണിച്ച വിവരങ്ങൾ തന്നെയാണ് സിഎജി റിപ്പോർട്ടിൽ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് അതിഷി വ്യക്തമാക്കി.14 സിഎജി റിപ്പോർട്ടുകളിൽ ഒരെണ്ണമാണ് നിയമസഭയിൽ അവതരിപ്പിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്തതിൽ പ്രതിഷേധിച്ച ആം ആദ്മി എംഎൽഎമാരെയും നിയമസഭയിൽ നിന്ന് മൂന്നു ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത ബിജെപി സർക്കാറിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ആം ആദ്മി പാർട്ടി. പ്രതിഷേധത്തെത്തുടർന്ന് നിയമസഭാ സമ്മേളനം മാർച്ച് മൂന്നു വരെ നീട്ടിയിട്ടുണ്ട്.ALSO READ; മഹാരാഷ്ട്ര – കർണാടക അതിർത്തി തർക്കം; പ്രധാനമന്ത്രി ഇടപെടണമെന്ന് ശിവസേന താക്കറെ പക്ഷംഅതേസമയം, ആം ആദ്മി പാർട്ടിയുടെ 22 എംഎൽഎമാരെയും സസ്പെൻഡ് ചെയ്തിരുന്നു. അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ നിന്നും അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കുകയിരുന്നു പ്രതിപക്ഷം. അംബേദ്കറുടെ ചിത്രം ഉയർത്തിപ്പിടിച്ച് ആയിരുന്നു നിയമസഭയിലെ പ്രതിഷേധം. ബഹളത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് അതിഷി, മുൻ മന്ത്രി ഗോപാൽ റോയ് ഉൾപ്പെടെ 22 എംഎൽഎമാരെ സ്പീക്കർ വിജേന്ദർ ഗുപ്ത സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ.The post സിഎജി റിപ്പോർട്ടിൽ പ്രക്ഷുബ്ദമായി ദില്ലി നിയമസഭ; എഎപിയെ കടന്ന് ആക്രമിച്ച് ബിജെപി appeared first on Kairali News | Kairali News Live.