മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം വീണ്ടും കത്തിപ്പടർന്നതോടെ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി ശിവസേന താക്കറെ പക്ഷം രംഗത്ത്. അതെ സമയം സ്ഥിതിഗതികൾ ശാന്തമാകാതെ ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ഇരു സംസ്ഥാനങ്ങളും. ഇതോടെ അഞ്ചാം ദിവസത്തിലേക്ക് കടന്ന സംഘർഷാവസ്ഥയിൽ അസ്വസ്ഥരാണ് പ്രദേശത്തെ ജനങ്ങളും. മഹാരാഷ്ട്ര-കർണാടക ബസ് തർക്കത്തിൽ അഞ്ചാം ദിവസവും തീരുമാനമാകാത്ത സാഹചര്യത്തിൽ അതിർത്തി ഇപ്പോഴും സംഘർഷത്തിലാണ്. മഹാരാഷ്ട്രയിൽ നവ നിർമ്മാൺ സേനയും ശിവസേന താക്കറെ പക്ഷവും സംഭവത്തിൽ പ്രതിഷേധിച്ചു. പ്രധാനമന്ത്രി മോദി ഇടപെടണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കണമെന്നമെന്നാണ് ശിവസേനയുടെ ആവശ്യം. ALSO READ; ആന്‍റിലിയയിൽ ജോലിക്കാരെ ക്ഷണിച്ച് അംബാനി; ശമ്പളം രണ്ടര ലക്ഷം വരെ, പക്ഷെ ഇക്കാര്യങ്ങൾ ഉണ്ടായിരിക്കണംസ്ഥിതിഗതികൾ സാധാരണ നിലയിലാകാതെ ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായക്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർണാടകയിലേക്കുള്ള എസ്ടി ബസ് സർവീസുകൾ റദ്ദാക്കാനാണ് തീരുമാനം. ബെലഗാവി അതിർത്തി തർക്കം സുപ്രീം കോടതിയിലാണ്. എന്നിട്ടും കർണാടക സർക്കാരിന്റെ സമീപനം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. 1956-ലെ ഇന്ത്യയുടെ സംസ്ഥാന പുനഃസംഘടനയിൽ നിന്ന് ഉത്ഭവിച്ച മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കമാണ് വീണ്ടും ആശങ്ക പടർത്തിയിരിക്കുന്നത്.The post മഹാരാഷ്ട്ര – കർണാടക അതിർത്തി തർക്കം; പ്രധാനമന്ത്രി ഇടപെടണമെന്ന് ശിവസേന താക്കറെ പക്ഷം appeared first on Kairali News | Kairali News Live.