ആൾട്ടോ വാങ്ങാൻ പദ്ധതിയുണ്ടോ? ഷോറൂമിൽ പോകണ്ട, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു ല​ക്ഷം രൂപ വരെ പോക്കറ്റിലിരിക്കും

Wait 5 sec.

മാരുതി സുസുക്കി എന്ന വാഹന നിർമാതക്കളെ ഇന്ത്യൻ വിപണിയിൽ പ്രിയപ്പെട്ടതാക്കുന്നത് അവർ നിർമിക്കുന്ന വാഹനങ്ങളുടെ വിലയും മൈലേജും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമാണ്. ചെറിയ വിലയിൽ ചെറിയൊരു സിറ്റി കാർ സ്വന്തമാക്കാനാ​ഗ്രഹിക്കുന്നവർക്ക് കണ്ണും പൂട്ടി വാങ്ങാനാകുന്ന വാഹനമാണ് ആൾട്ടോ K10.4.09 ലക്ഷം രൂപ മുതല്‍ 6.05 ലക്ഷം രൂപയാണ് ഈ ജനപ്രിയ ഹാച്ച് ബാക്കിന്റെ എക്സ്ഷോറൂം വില. എന്നാൽ ഇതിലും വില കുറച്ച് ഈ വാഹനം നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് ഷോറൂമിലെ ഓഫറല്ല. ക്യാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്മെന്റ് വഴി വാഹനം വാങ്ങുമ്പോഴാണ് ഇത്തരത്തിൽ വില കുറച്ച് വാഹനം സ്വന്തമാക്കാൻ സാധിക്കുക.Also Read: 7 സീറ്റർ എസ്‌യുവിയുമായി സ്കോഡക്യാന്റീൻ സ്റ്റോറിലേയും ഡീലർഷിപ്പിലേയും എക്സ്ഷോറൂം വിലകൾ തമ്മിലുള്ള വിലയിലുള്ള അന്തരം ഞെട്ടിപ്പിക്കുന്നതാണ്. STD, LXI, VXI, VXI പ്ലസ്, VXI ഓട്ടോമാറ്റിക്, VXI പ്ലസ് ഓട്ടോമാറ്റിക് എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. പെട്രോൾ, സിഎൻജി എന്നിങ്ങനെ രണ്ട് ഫ്യുവൽ ഓപ്ഷനുകലും വാഹനത്തിനുണ്ട്.ഇതിൽ STD വേരിയന്റ് മിലറ്ററി ക്യാന്റീൻ വഴി ലഭിക്കുകയില്ല. മറ്റ് വേരിയന്റുകളിുടെ വില വ്യത്യാസം എങ്ങനെ എന്ന് പരിസോധിക്കാം. LXI യുടെ എക്സ് ഷോറും വില വരുന്നത് 4,93,500 രൂപയാണ് എന്നാൽ ക്യാന്റീനിൽ ഈ വേരിയന്റിന് 4,17,823 രൂപയാണ് വരിക വ്യത്യാസം 75,677 രൂപ.Also Read: ടെസ്‌ല കാറിന് ഇന്ത്യയില്‍ എത്ര ചെലവാകും; ഇറക്കുമതി തീരുവ കുറച്ചാലുള്ള വില അറിയാംVXI വേരിയന്റിന് 5,14,500 രൂപയാണ് വിലയെങ്കിൽ ക്യാന്റീനിൽ ഇതിന് 4,29,597 രൂപയാണ് ലാഭം 84,903 രൂപ. ആൾട്ടോ VXI പ്ലസാണെങ്കിൽ 5,49,500 രൂപയാണ് എക്സ്ഷോറൂം വില എന്നാൽ ക്യാന്റീനിൽ 4,61,584 രൂപ മുടക്കിയാൽ മതിയാവും. 87,916 രൂപ ലാഭിക്കാം.ഓട്ടോമാറ്റിക്കാണ് തെരഞ്ഞെടുക്കുന്നതിൽ VXI, VIX പ്ലസ് എന്നിവയ്ക്ക് യഥാക്രമം 5,64,500 രൂപ 5,99,501 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. അതേസമയം കാന്റീനിൽ ഇവയ്ക്ക് വില യഥാക്രമം 4,75,925 രൂപ, 5,09,172 രൂപ എന്നിങ്ങനെയാണ്.1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ കരുത്ത്. 66.62 bhp പവറിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ​ഗംഭീര മൈലേജുള്ള വാഹനത്തിന് ഇന്ത്യൻ നിരത്തിൽ വൻപ്രിയവുമാണുള്ളത്.The post ആൾട്ടോ വാങ്ങാൻ പദ്ധതിയുണ്ടോ? ഷോറൂമിൽ പോകണ്ട, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു ല​ക്ഷം രൂപ വരെ പോക്കറ്റിലിരിക്കും appeared first on Kairali News | Kairali News Live.