ആഴക്കടല്‍ മണല്‍ ഖനനത്തിനുള്ള കേന്ദ്രനീക്കം നിരന്തരമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെയെന്ന് രേഖകള്‍. കത്തിലൂടെയും നേരിട്ടും നിരവധി തവണയാണ് സംസ്ഥാനം കടലിലെ ധാതു ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. അതേസമയം ഒരുമിച്ച് നില്‍ക്കേണ്ട വിഷയത്തില്‍ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയലാഭം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമം.ALSO READ: ശിവരാത്രി: അധിക സർവീസുമായി കൊച്ചി മെട്രോദി ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ ഡെവലപ്മെന്റ് ആന്റ് റെഗുലേഷന്‍ ചട്ടത്തിന്റെ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. 2023 മാര്‍ച്ച് 11ന് മത്സ്യ -തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ഖനന മന്ത്രാലയം ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. കടലില്‍ ധാതുഖനനം അനുവദിച്ചാല്‍ രാജ്യത്തെ സമുദ്ര മത്സ്യബന്ധനം പൂര്‍ണ്ണമായും തകരുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഭരണഘടന പ്രകാരം മത്സ്യബന്ധനം സംസ്ഥാന വിഷയമാണ്. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള മത്സ്യബന്ധനം മാത്രമാണ് യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു സംബന്ധിച്ച നടപടികള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.ALSO READ: പുലി ഭീതി; കോഴിക്കോട് തോട്ടുമുക്കത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു2025 ജനുവരി 11ന് കേന്ദ്രമൈനിങ് വകുപ്പ് കൊച്ചിയില്‍ നടത്തിയ റോഡ് ഷോയില്‍ സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും വിഷയം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്ര ഖനന മന്ത്രാലയം സെക്രട്ടറിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് 2025 ജനുവരി 19ന് ഭുവനേശ്വറില്‍ വച്ചു നടന്ന സെന്‍ട്രല്‍ ജിയോളജിക്കല്‍ പ്രോഗ്രാമിങ് ബോര്‍ഡില്‍ വിഷയം ചര്‍ച്ചയായി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയോട് യോഗം ആവശ്യപ്പെട്ടു. മുന്‍പ് തീരദേശത്തെ കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് നല്‍കുന്ന തരത്തില്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കം സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.അതേസമയം വിഷയത്തില്‍ സംസ്ഥാനത്തിനൊപ്പം നില്‍ക്കുമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉറപ്പുനല്‍കിയെങ്കിലും പുകമറ സൃഷ്ടിച്ച രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കൊല്ലത്തെ തീരക്കടല്‍ കേന്ദ്രീകരിച്ച് ഖനനം നടത്താനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് മന്ത്രി പി രാജീവും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.The post ആഴക്കടല് മണല് ഖനനത്തിനുള്ള കേന്ദ്രനീക്കം; സംസ്ഥാന സര്ക്കാരിന്റെ എതിര്പ്പ് വകവയ്ക്കാതെയെന്ന് രേഖകള് appeared first on Kairali News | Kairali News Live.