വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയ സ്വന്തം വീടിന് മുന്നില്‍ കസേരയില്‍ കൊലയ്ക്ക് മുമ്പ് പ്രതി അനുജന് വാങ്ങിയ കുഴിമന്തിയും പെപ്സിയും ഇപ്പോഴുമിരിപ്പുണ്ട്. സഹോദരന്റെ സ്കൂള്‍ ബാഗും പ്രതി ഉപയോഗിച്ചിരുന്ന ഹെല്‍മെറ്റും സമീപം കാണാം. കഴിഞ്ഞ ദിവസം രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് അഞ്ചുപേരയും പ്രതി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണത്തെ കുറിച്ച് പല സമയങ്ങളിലും പല കാര്യങ്ങളാണ് പ്രതി പറയുന്നത്.ALSO READ: ആഴക്കടല്‍ മണല്‍ ഖനനത്തിനുള്ള കേന്ദ്രനീക്കം; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെയെന്ന് രേഖകള്‍പേരുമല, ചുള്ളാളം , പാങ്ങോട് എന്നിവിടങ്ങളില്‍ കൊലപാതകം നടത്തുന്നതിനായി ഏതാണ്ട് മുപ്പത് കിലോമീറ്ററിലേറെ പ്രതി സഞ്ചരിച്ചിട്ടുണ്ട്. അഫാന്റെ പിതാവിന്റെ മാതാവ് സല്‍മാ ബീവി, പ്രതിയുടെ അനുജന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.ALSO READ: വന്യമൃഗ ആക്രമണം: സുരക്ഷയൊരുക്കാൻ നിർമിത ബുദ്ധിയും; പുത്തൻ സാങ്കേതിക വിദ്യയുമായി വനംവകുപ്പ്സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ താന്‍ ചോദിച്ച പിതൃമാതാവിന്റെ മാല, അവര്‍ ലത്തീഫിന് കൊടുത്തതെന്ന ചിന്ത പ്രകോപനമുണ്ടാക്കിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതിയില്ലാതെ ജീവീക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള പ്രതിയെ ഒന്നാം വാര്‍ഡിലേക്ക് മാറ്റി.The post വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; വീടിനു മുന്നില് കസേരയില് കൊലയ്ക്ക് മുമ്പ് അനുജന് വാങ്ങിയ കുഴിമന്തിയും പെപ്സിയും appeared first on Kairali News | Kairali News Live.