ദില്ലി നിയമസഭാ സമ്മേളനം ഇന്നും തുടരും. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്തെ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും, സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.ALSO READ: ഗുജറാത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചു; പ്രതികള്‍ പിടിയില്‍സിഎജി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന കാലതാമസം ആം ആദ്മി സര്‍ക്കാരിന്റെ സുതാര്യത സംബന്ധിച്ച ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ബിജെപി ആരോപണം. ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയും സഭയെ പ്രക്ഷുബ്ദമാക്കിയേക്കും.. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതില്‍ ആം ആദ്മി പാര്‍ട്ടി സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തും.ALSO READ: രാജ്യത്തെ പൗരന്മാര്‍ക്കാര്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ചൂണ്ടാക്കാണിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് സുപ്രീം കോടതിമുഖ്യമന്ത്രിയുടെയും മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി പറഞ്ഞു. ബി ജെ പിയുടെ ദളിത്- സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു. നിയമസഭയില്‍ ആണ് കടുത്ത വിമര്‍ശനവുമായി അതിഷി രംഗത്തെത്തിയത്. അംബേദ്കറിനേക്കാള്‍ വലുതാണ് മോദിയെന്നാണോ ബി ജെ പി കരുതുന്നതെന്നും അവര്‍ ചോദിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ സമയത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചിരുന്നു.The post ദില്ലി നിയമസഭാ സമ്മേളനം; എഎപി സര്ക്കാരിന്റെ കാലത്തെ സിഎജി റിപ്പോര്ട്ട് സഭയില് appeared first on Kairali News | Kairali News Live.