ചാമ്പ്യൻസ് ട്രോഫി: കിവികൾ സെമിയിലേക്ക് പറന്നു; പാകിസ്ഥാനും ബംഗ്ലാദേശിനും ഇനി പ്രതീക്ഷകളില്ല

Wait 5 sec.

ചാമ്പ്യൻസ്‌ ട്രോഫിയിൽ സെമി ഉറപ്പിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബം​ഗ്ലാദേശിനെ അഞ്ച്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ് കിവികളുടെ സെമിയലേക്കുള്ള മുന്നേറ്റം. ​ഗ്രൂപ്പ് എ യിൽ കിവീസിനൊപ്പം ഇന്ത്യയും സെമി ഉറപ്പാക്കിയിട്ടുണ്ട്.105 പന്തിൽ 112 റണ്ണെടുത്ത രചിൻ രവീന്ദ്രയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കിവീസിന്റെ വിജയം. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 236 റണ്ണെടുത്തു. കിവീസ്‌ 46.1 ഓവറിൽ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.സ്‌കോർ: ബംഗ്ലാദേശ്‌ 236/9; ന്യൂസിലൻഡ്‌ 240/5 (46.1)Also Read: വിരാടിന്റെ സെഞ്ച്വറി ആഘോഷമാക്കി പാകിസ്ഥാനികള്‍; വൈറലായി വീഡിയോ!ഇന്ത്യയുമായുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബം​ഗ്ലാദേശിന് സെമി സാധ്യത നനിലനിർത്തുന്നതിനായി ന്യൂസിലൻഡിനെതിരെ വിജയം അത്യാവശമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ തുടക്കത്തിൽ വിറപ്പിക്കാൻ ബം​ഗ്ലാദേശിന് സാധിക്കുകയും ചെയ്തിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ വിൽ യങ്ങിന്റെ (0) സ്റ്റമ്പ് ടസ്‌കിൻ അഹമ്മദ് തെറുപ്പിച്ചിരുന്നു.പിന്നാലെ 5 റൺസെടുത്ത കെയ്‌ൻ വില്യംസണെ നഹീദ്‌ റാണ പുറത്താക്കിയതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലേക്ക് ന്യൂസിലൻഡ് എത്തി. 30 റൺസ് സംഭാവന ചെയ്തതിനു ശേഷം ഡെവൺ കോൺവെയും മടങ്ങിയതോടെ പരിപൂർണ സമ്മർദത്തിലായ ന്യൂസിലൻഡിനെ രചിൻ ടോം ലാതം സഖ്യമാണ് വിജയതീരത്തേക്ക് എത്തിച്ചത്.Also Read: കിങ് ഇസ് ഓൾവെയസ് കിങ്; ഒറ്റ കളി നേടിയത് ഒരുപിടി റെക്കോർഡുകൾ129 റൺസാണ് നാലാം വിക്കറ്റിലി‍ ഇരുവരും ചേർന്ന് നേടിയത്. 55 റണ്ണെടുത്ത ലാതം റണ്ണൗട്ടാകുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ 7 റണ്ണെടുത്ത ക്യാപ്‌റ്റൻ നജ്‌മുൾ ഹുസൈൻ ഷാന്റോയും 45 റണ്ണുമായി ജാക്കർ അലിയും മാത്രമെ പൊരുതിയുള്ളൂ. കിവീസിനായി സ്‌പിന്നർ മിച്ചേൽ ബ്രേസ്‌വെൽ പത്തോവറിൽ 26 റൺ വഴങ്ങി നാല്‌ വിക്കറ്റ്‌ സ്വന്തമാക്കി.ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശും പാകിസ്ഥാനും ആശ്വാസജയത്തിനായി 27ന്‌ ഏറ്റുമുട്ടും.വിജയത്തോടെ ​ഗ്രൂപ്പ് എ യിൽ ന്യൂസിലൻഡ് ഒന്നാമതെത്തി. ഇന്ത്യയാണ് തൊട്ടുപിന്നിൽ മാർച്ച്‌ രണ്ടിന്‌ നടക്കുന്ന ഇന്ത്യ–ന്യൂസിലൻഡ് മത്സരത്തിലെ വിജയികളാകും ​ഗ്രൂപ്പ് ജേതാക്കളാകുക.The post ചാമ്പ്യൻസ് ട്രോഫി: കിവികൾ സെമിയിലേക്ക് പറന്നു; പാകിസ്ഥാനും ബംഗ്ലാദേശിനും ഇനി പ്രതീക്ഷകളില്ല appeared first on Kairali News | Kairali News Live.