സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ശനിയാഴ്ച ഹുഗ്ലി ജില്ലയിലെ ദാങ്കുനിയില്‍ ആരംഭിച്ച സമ്മേളനം ഇന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. പൊതു സമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക.ALSO READ: രാജ്യത്തെ പൗരന്മാര്‍ക്കാര്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ചൂണ്ടാക്കാണിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് സുപ്രീം കോടതിസംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ച കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ബംഗാളില്‍ പാര്‍ട്ടി താഴെ തട്ടില്‍ അടക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക രേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍, മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്.ALSO READ: ചാമ്പ്യൻസ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ട് പോകാൻ ഐഎസ് പദ്ധതിയിടുന്നതായി പാക് സുരക്ഷാ ഏജൻസിCPIM Bengal state conference will conclude today. The conference which started at Dankuni in Hooghly district on Saturday will elect new office bearers today. The state conference will conclude with a general meeting.The post സിപിഐഎം ബംഗാള് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും appeared first on Kairali News | Kairali News Live.