കോണ്‍ഗ്രസ് എംപി ശശി തരൂരുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. ഫെബ്രുവരി 28ന് കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലെത്തണമെന്നാണ് നിര്‍ദേശം. പുനഃസംഘടനയ്ക്ക് പുറമേ ശശി തരൂരിന്റെ ലേഖന വിവാദത്തിലും നിര്‍ണായക തീരുമാനങ്ങള്‍ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് വിവരം.ALSO READ: മഹാരാഷ്ട്ര – കര്‍ണാടക ബസ് സര്‍വീസ് നാലാം ദിവസവും നിശ്ചലം; വെല്ലുവിളിച്ച് ബിജെപി നേതാവ്, കുത്തനെ ഉയര്‍ന്ന് വിമാന നിരക്കുകള്‍ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുകയാണ്. തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. തരൂരിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും ജാഗ്രതയോടെ കാത്തിരിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ കെ സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.ALSO READ: ഗുജറാത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചു; പ്രതികള്‍ പിടിയില്‍തരൂര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കേരളത്തിലെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ കുടുങ്ങി. വിവാദങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍, പലരുടെയും സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ പരന്നു. തരൂരിന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്നും നേതാക്കള്‍ക്ക് നിശ്ചയമില്ല. തുടര്‍ന്നാണ് തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് ഇടയില്‍ പൊതുധാരണയായത്.The post തരൂര് വിഷയം; മുതിര്ന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്ഡ് appeared first on Kairali News | Kairali News Live.