കുവൈറ്റിന്റെ 64-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് പ്രവാസികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് ശിക്ഷ ഇളവ് ചെയ്തു. ഈ ഇളവ് വിവിധ ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ലഭിക്കുന്നത്. ശിക്ഷാ ഇളവില്‍ ശേഷിക്കുന്ന ശിക്ഷാ കാലാവധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കല്‍, ശിക്ഷാ കാലാവധി കുറയ്ക്കല്‍, നാടുകടത്തല്‍ തുടങ്ങിയ വിവിധ രീതികള്‍ ഉള്‍പ്പെടുന്നു. ഈ ഇളവ് അമീരി ഉത്തരവ് നമ്പര്‍ 33-2025 പ്രകാരമാണ് നല്‍കിയിരിക്കുന്നത്.ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; വീടിനു മുന്നില്‍ കസേരയില്‍ കൊലയ്ക്ക് മുമ്പ് അനുജന് വാങ്ങിയ കുഴിമന്തിയും പെപ്സിയുംഭാവിയില്‍ നിയമം പാലിച്ചുകൊണ്ട് ജീവിക്കാനും സമൂഹത്തില്‍ ക്രിയാത്മകമായ പങ്കാളിത്തം കാഴ്ചവെക്കാനും തടവുകാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് ആഹ്വാനം ചെയ്തു. തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ പുനരധിവസിപ്പിക്കാനും പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കാനും ലക്ഷ്യമിട്ട് ഒരു പ്രത്യേക ഓഫീസ് തുറക്കാനും മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്.ALSO READ: ആഴക്കടല്‍ മണല്‍ ഖനനത്തിനുള്ള കേന്ദ്രനീക്കം; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെയെന്ന് രേഖകള്‍Kuwait national day emir Sheikh Meshal al-Ahmad al-Sabah pardons 781 prisonersThe post കുവൈറ്റിന്റെ 64-ാമത് ദേശീയ ദിനം; 781 തടവുകാര്ക്ക് ശിക്ഷയില് ഇളവ് appeared first on Kairali News | Kairali News Live.