വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കുംകണങ്കാൽ വേദനയൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സ‍ൃഷ്ട്ക്കുംഉപ്പൂറ്റി വേദനശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.Also Read: ചൂടിന് ശമനമില്ല; എങ്ങനെ പ്രതിരോധിക്കാം; മാർഗങ്ങൾപാദങ്ങളിലെ തണുപ്പ്അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.Also Read: വെജിറ്റേറിയൻ ഭക്ഷണക്കാർക്ക് വേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.The post കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് appeared first on Kairali News | Kairali News Live.